ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മാർച്ച് 30, ശനിയാഴ്‌ച

പ്രവാസം ഒരു മതമാണ്‌

രണ്ടു കാലങ്ങളിൽ;
രണ്ടു ദേശങ്ങളിൽവെച്ച്  കെട്ടുന്ന പെട്ടികളുടെ ,
വിശ്വാസമാണ് പ്രവാസമതം.
ഒരേ മുറിയിലെ പല മൂലകളിൽ
തൂങ്ങിയാടുന്ന  കൊന്ത;
നിസ്കാര പായ;
അയ്യപ്പന്റെ ശിവകാശി ചിത്രം ;
ദേശാഭിമാനി കലണ്ടർ;
നാടെന്ന സ്വര്ഗരാജ്യതെകുറിച്ചാണ് പ്രാര്ത്ഥന.
കാത്തിരിക്കുന്ന കണ്ണീർ ഹൂറി മാരാണ് കനവിൽ
ചിത്രശലഭം പോലെ ഉമ്മകൊണ്ട് മൂടുന്ന
മാലാഖ കുഞ്ഞുങ്ങളാണ് നിനവിൽ





4 അഭിപ്രായങ്ങൾ:

  1. സത്യം തന്നെ....പ്രവാസികളുടെ നാട് സ്വന്തം നാടു തന്നെ

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ മതങ്ങളും പരസ്പരം നിഷ്ക്കളങ്കമായി അംഗീകരിക്കുകയും,സമരസപ്പെടുകയും ചെയ്യുന്ന അത്ഭുതയിടം കൂടിയാണെന്നു
    തോന്നുന്നു പ്രവാസദേശം. നല്ല കവിത.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ