ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മാർച്ച് 27, ബുധനാഴ്‌ച

ഹൃദയമേ സാക്ഷി



സിനിമ രാഷ്ട്രീയം പോലെ തന്നെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി  മാറിയപ്പോഴും തങ്ങളുടെ പ്രതിച്ഛായ വെള്ളി തിരകളിലെ കഥാ പത്രങ്ങളിലൂടെ കണ്ണ് നനയിച്ചും ചിരിപ്പിച്ചും പ്രതികരിച്ചും കടന്നുപോകുമ്പോൾ വേഷ പകര്ച്ചകളുടെ ഭിന്ന കോണുകളിൽ ഒരു സ്ത്രീ ജീവിതത്തിനു എന്തൊക്കെ രൂപ പരിണാമം സംഭവിക്കുന്നുവോ അതൊക്കെ ആയി തീരാൻ അപൂർവ്വ അവസരം ലഭിച്ച അഭിനേത്രിയായിരുന്നു അഭിനയത്തിന്റെ സകല സൌകുമാര്യവും ഒപ്പിയെടുത്ത സുകുമാരിയെന്ന മഹാനടി
രണ്ടര മണിക്കൂർ സിനിമയിൽ ഒരു കഥാ പാത്രത്തിന്റെ ശാരീരികമായ  വളര്ച്ചയെ  നിമിഷങ്ങൾകൊണ്ട് ജീവിതത്തിലെ എല്ലാ ദശകളിലൂടെയും പരിവർത്തിപ്പിക്കാൻ കേവലം ഒന്നോ രണ്ടോ റീലുകൾ  മാത്രമേ സിനിമയ്ക്ക് വേണ്ടതുള്ളൂ എങ്കിൽ അറുപതു വര്ഷത്തെ തന്റെ ശാരീരിക മാനസിക വളര്ച്ച എന്നത് താൻ അഭിനയിക്കുന്ന കഥാ പത്രങ്ങളോടൊപ്പം തന്നെ പരിണാമ വിധേയമാകുന്നത്  സമൂഹമണ്ഡലത്തിനു കാണാനാകുന്ന വിധം സുതാര്യമായി  ജീവിതത്തെ ജീവിച്ചും അഭിനയിച്ചും ഒരേ രേഖയിലൂടെ കൊണ്ട് പോയതാണ്  സുകുമാരി എന്ന നടിയുടെ പ്രത്യേകത
 യേശുദാസിന്റെ ശബ്ദം ദിവസത്തിൽ ഒരു തവണയെങ്കിലും കേള്ക്കാത്ത മലയാളി ഇല്ല എന്ന് പറയുന്നത് പോലെ സുകുമാരിയെ ഏതെങ്കിലും ഒരു കേമറ കാണാത്ത ദിവസങ്ങളും ഉണ്ടാകില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകാനിടയില്ല  പഴയതും പുതിയതുമായ തലമുറ ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നത് അഭിനയത്തിന്റെ മേഖലയ്ക്ക് അപ്പുറം സ്വതസിദ്ദമായ  മാതൃ സഹജ വാത്സല്യം ഒട്ടിനില്ക്കുന്ന ഒരിക്കലും മായാത്ത ചിരിയോടു കൂടിയ മുഖ ഭാവവും കൂടി കാരണമായിരിക്കാം
സുകുമാരി ജീവിച്ചത് സിനിമയോടൊപ്പം തന്നെയായിരുന്നു അത് കൊണ്ട്  തന്നെ ആറു പതിറ്റാണ്ടിലേറെയായി താൻ അഭിനയിച്ച അമ്മ ചേച്ചി ചിറ്റമ മുത്തശ്ശി കഥാ പത്രങ്ങളെ പോലെ തന്നെ മലയാള സിനിമയുടെയും മുത്തശ്ശിയായോ അമ്മയായോക്കെയോ സുകുമാരി മാറുന്നുണ്ട്  പത്താം വയസ്സിൽ സിനിമയിൽ എത്തിയതിനു ശേഷം ചെറുതുംവലുതുമായി രണ്ടായിരത്തിലേറെ സിനിമയിൽ അഭിനയിചിട്ടും സിനിമാക്കാരുടെ പാരമ്പര്യ താര ജാടകൾ ഒന്നുമില്ലാതെ സ്വന്തം ജീവിതത്തിനു പകരമായി നാട്യം കടന്നുവരാനോ ഇട കൊടുക്കാതെ തന്റെ വിനയതിനും വ്യക്തിത്വത്തിനും കാരണമായി തന്റെ തിരുവിതാം കൂർ സഹോദരിമാരുടെ പാഠങ്ങൾ ആണെന്ന് പറഞ്ഞു കൊണ്ട് തന്നെ വളര്ച്ചയുടെ എല്ലാ ഘട്ടങ്ങളിലും തന്റെ രക്ത ബന്ധങ്ങലോടുള്ള കൂറ് സംശയലേശമില്ലാതെ തന്നെ പറഞ്ഞുകൊണ്ട്  പുതു തലമുറയ്ക്ക് അന്യമാകുന്ന രക്ത ബന്ധ പാഠങ്ങൾ അഭിനയത്തിന്റെ മൂടു പടമില്ലാതെ സുകുമാരിയമ്മ സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്
പ­ല­പ്പോ­ഴും സി­നി­മ­യ്ക്കു പു­റ­ത്തു­കാ­ണു­മ്പോള്‍ നെ­റ്റി­നി­റ­യു­ന്ന ചന്ദ­ന­ക്കു­റി നടു­വില്‍ കു­ങ്കു­മം. ചന്ദ­ന നി­റം­ചേര്‍­ന്ന വെ­ള്ള വസ്‌­ത്രം, കൈ­യില്‍ ഭാ­ഗ­വ­തം. അരി­കില്‍ ഒരു ചെ­റിയ ഡയ­റി. ഒരു മു­ത്ത­ശ്ശി­യു­ടെ തി­ക­ഞ്ഞ സാ­ത്വ­കി­ഭാ­വം. ഒരു ആത്മീ­യ­ത­യു­ടെ നി­റ­വ്‌ ഇത്രമാത്രം ആത്മീയ തലത്തിൽ അഭിരമിക്കുന്ന ഇവരായിരുന്നു പ്രിയദർശൻ ചിത്രങ്ങളിലെ തമാശ കഥാ പത്രങ്ങളിലൂടെ നമ്മളെ പോട്ടിച്ചിരിപ്പിച്ചതെന്നു വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും ... പരകായ പ്രവേശം എന്നതു സര്ഗ്ഗ സിദ്ധിയുടെ വരപ്രസാദങ്ങലിൽ ഒന്നാണെന്ന തിരിച്ചറിവിനുള്ള അടയാളങ്ങളാകുന്നു ഓരോ സുകുമാരി കഥാപാത്രങ്ങളും

അമ്മയെന്ന് ചേർത്ത് വിളിക്കാൻ യാതൊരു മടിയുമില്ലാതെ തന്നെ മലയാളി സുകുമാരിയെ സുകുമാരിയമ്മ എന്ന് വിളിക്കുന്നത്‌ കേവലം അവർ അഭിനയിച്ച അമ്മ കഥാപാത്രങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് മാത്രമാകില്ല അതിനുമപ്പുറം ഏഴാം വയസ്സിൽ അണിഞ്ഞ നൃത്ത ചിലങ്കയോടൊപ്പം തന്നെ മാതൃത്വത്തിന്റെ ഉദാത്ത രൂപമായ ലാളിത്യം സ്നേഹം വിനയം ഒക്കെ പ്രകടിപ്പിക്കുന്ന ചിലങ്കാ നാദമാർന്ന ഒരു ഹൃദയ വിശാലത അവർ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് ഓരോ അഭിമുഖങ്ങളിലും സഹൃദയരോടു പങ്കിടുവാൻ ആ അമ്മ മനസ്സിന് കഴിഞ്ഞത് കൊണ്ട് തന്നെയാവാം . അഭിനയത്തിന് ഭാഷ ആവശ്യമില്ലെന്നത് ഒരു ചാര്ളി ചാപ്ലിൻ സിദ്ധാന്തമായിരിക്കാം പക്ഷെ ലോകത്തിന്റെ ഇങ്ങേ അറ്റത് അഭിനയത്തിന് ഭാഷ ഒരു ഘടകമേ അല്ല എന്ന് താൻ അഭിനയിച്ച  തമിഴ് കന്നട തെലുങ്ക് ഹിന്ദി സിംഹള മലയാളതുടങ്ങിയ  ഭിന്ന ഭാഷകളിലെ അഭിനയത്തിന് കിട്ടിയ അവാർഡുകൾ സാക്ഷ്യം പറയുന്നു  മ­ല­യാ­ളി­യാ­യി ജനി­ച്ച്‌ തമി­ഴ്‌­നാ­ട്ടില്‍ താ­മ­സി­ച്ച്‌ രണ്ടു­സം­സ്‌­കാ­ര­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ അമ്മ­യു­ടെ ജീ­വി­തം കടന്നു പോയത് എങ്കിലും താൻ ജീവിക്കുന്ന സംസ്കാരം എന്റേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞു ഒരു സാംസ്കാരിക ലയനം സാധ്യമായത് കൊണ്ടാവാം സുകുമാരിയമ്മയെ തമിഴകം ഇത്രയേറെ സ്നേഹിക്കുന്നത് 
പ്രൊഫഷ്യനലിസതിന്റെ അവസാന വാക്ക് എന്നാ പോലെ തന്നെ എല്പ്പിച്ച കഥാ പത്രങ്ങളെ നൂറു ശതമാനം സത്യ സന്ധ മായി മികവോടെ അഭിനയിപ്പിച്ചവർ ഒരു പാടൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത ഇടതാണ് സുകുമാരിയമ്മയപോലുള്ളവർവ്യതിരിക്തരാകുന്നത്   കാരണം ഒരു ദുഷ്ട കഥാപാത്രത്തെ അവതരിപ്പിച്ചാൽ എന്തൊരു ദുഷ്ടത്തി എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാനും ഹാസ്യ കഥാപാത്രം ആയി മാറിയാൽ സിനിമയിലെ നായകന് പോലും നിക്ഷ്പ്രഭമാകുന്ന ചിരിയുടെ വസന്തകാലം  ഒരുക്കുവാനും ദുരന്ത കഥാപാത്രമായ അമ്മയെ ഓർക്കുമ്പോൾ  കണ്ണീരു പശ്ചാത്തല സംഗീതമായും വരുന്ന വിധത്തിൽ കഥാപത്രങ്ങളെ സ്വീകരിക്കുന്നതിനു പകരം കഥാപാത്രം തന്നെയായി മാറുകയായിരുന്നു സുകുമാരിയമ
 മിക്കവാറും എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം തന്നെയായിരുന്നു വിദ്യയുടെ കാര്യത്തിൽ ഔപചാരിക എട്ടാം ക്ലാസുകാരി നല്കിയിരുന്നത് അവരുടെ ജീവിത വിജയതിന്റെ കരിയര് ഗ്രാഫ് പഠിക്കാൻ ശ്രമിക്കുന്നവർ ആ അതുല്യ പ്രതിഭ അഭിനയിച്ച ചിത്രങ്ങളിലെ താര സാന്നിധ്യങ്ങളെ മാത്രം ശ്രദ്ധിച്ചു നോക്കുക ദക്ഷിണേന്ത്യൻ സിനിമകളുടെ അലകും പിടിയുമായിരുന്ന മഹാരാധനമാരെല്ലാവരും തന്നെ  അഭിനയിച്ച സിനിമാലോകത്തെ ദൃശ്യാ വിരുന്നെന്നു ഉദ്ഗോഷിതമായ ഒട്ടു മിക്ക സിനിമകളിലും തന്റേതായ പങ്കു ഈ അഭിനേത്രിക്കും ഉണ്ടായിരുന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ ജയളിതയുടെ അമ്മയായും ശിവാജി ഗണേശന്റെ അമ്മായി അമ്മയുമായും അഭിനയിച്ച പട്ടിക്കാട് പട്ടണമാ എന്നാ ചിത്രം സാവിത്രിയുടെ കൂടെ അഭിനയിച്ച പാശാമല എന്നാ ചിത്രവും ഏറെ ശ്രധിക്കപെട്ടതായിരുന്നു
മലയാള സിനിമയിൽ  നാടോടി ,കായംകുളം കൊച്ചുണ്ണി. തച്ചോളി ഒതേനൻ .തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവു  മുഖ്യധാര സിനിമകളിൽ സുകുമാരിയെ നിത്യ സാന്നിധ്യം ആക്കുന്നതിൽ പ്രത്യേകം പങ്കുവഹിച്ച ചിത്രങ്ങളായിരുന്നു  ചട്ടക്കാരി എന്ന സിനിമയിലെ അന്ഗ്ലോ ഇന്ത്യൻ   മിഴികൾ സാക്ഷിയിലെ വൃദ്ധയായ അമ്മ അടൂര് ഗോപാല കൃഷ്ണന്റെ നിഴൽ കൂത്തിലെ ആരാച്ചാരുടെ ഭാര്യ കഥാപാത്രം  തുടങ്ങിയ വേഷങ്ങൾ ജീവിതത്തിലെ തീഷണ മുഖങ്ങളെ പ്രതിഫലിപ്പിച്ച കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ വീട്ടമ്മ കെ ജി ജോര്ജിന്റെ പഞ്ച വടി പാലത്തിലെ പഞ്ചായതന്ഗം,പൂച്ചക്കൊരു മുക്കുത്തിയിലെ പൊങ്ങച്ച കാരിയായ വീട്ടമ്മ ബോയിംഗ് ബോയിങ്ങിലെ ഡിക്കമ്മായി തുടങ്ങിയ വേഷങ്ങൾ നര്മ്മ വേഷങ്ങൾ ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന സിനിമാ ലോകത്ത്  ഹാസ്യ റോളിൽ ആണിനോപ്പം തന്നെ പെണ്ണിനും ഇടമുണ്ടെന്ന് പാരമ്പര്യ സിനിമാ വാദികളെ പഠിപ്പിക്കാനും കഴിഞ്ഞ ചിത്രങ്ങളായിരുന്നു .
അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം നോക്കിയാൽ ഒരു പക്ഷെ സുകുമാരിയമ്മയുടെ അഭിനയ ജീവിതം ലോക റെക്കാർഡു തന്നെയായിരിക്കും രേഖകളിൽ എങ്ങിനെ അടയാള പെടുത്തിയാലും മലയാള സിനിമ ഉള്ളിടത്തോളം ഈ നാമവും ഓര്ക്കാതെ വയ്യ എന്നത് തന്നെയാണ് .തന്റെ ഹൃദയം മലയാള സിനിമയുടെ ചരിത്ര സാക്ഷി കൂടി ആയി മാറിയ ഈ അമ്മയുടെ ജീവസാക്ഷ്യം
സുകുമാരിയമ്മയുടെ  ജീവിത ചരിത്രം മലയാള സിനിമയുടെ ചരിത്രമാണെന്നുള്ള വിലയിരുത്തലുകൾ നടത്തുമ്പോഴും രാജ്യം പദ്മശ്രീ ബഹുമതി നല്കി ആദരിചിട്ടുണ്ടെങ്കിലും സഹ നടിക്കുള്ള അവാർഡ്‌ പലവട്ടം ലഭിച്ചിട്ടുണ്ടെങ്കിലും  മികച്ച നായികാ കഥാപാത്രങ്ങൾ കൂടുതലൊന്നും ലഭിക്കാത്തതുകൊണ്ട് തന്നെയാവാം ഒരു പക്ഷെ മികച്ച നടിക്കുള്ള അവാര്ഡ് ഒരിക്കൽ പോലും സുകുമാരിയെ തേടി വരാഞ്ഞത്‌ എങ്കിലും  തന്റെ ജീവിത ദ്വത്യം അഭിനയം മാത്രമാണെന്നും  ആ ദൌത്യം കൃത്യമായി തന്നെ അരങ്ങുകളിൽ പകര്ന്നാടുവാൻ താൻ വിശ്വസിക്കുന്ന ആത്മീയ ചൈതന്യ അനുഗ്രഹത്താൽ നടന്നിട്ടുണ്ടെന്നും സുകുമാരി വിശ്വസിക്കുന്നു .. ആരോടും പരിഭവങ്ങളോ കലഹങ്ങളോ ഇല്ലാതെ തന്നെ 
 സുകുമാരിയമ്മ ബാക്കി വെക്കുന്നത് മലയാള സിനിമ ഉള്ളിടത്തോളം കാലത്തിനു പരിഹരിക്കാനാവാത്ത ഒരു ശൂന്യത തന്നെയാണ് 






4 അഭിപ്രായങ്ങൾ: