ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മേയ് 30, ബുധനാഴ്‌ച

പ്രണയത്തിന്റെ പുനര്‍വായന

മൈതാനത്തിന്റെ നെറ്റിയില്‍
മേയ് മാസം ചുവന്ന കുട ചൂടിയമരം
അവസാനത്തെ ഡസ്കിനു മുകളില്‍
എന്റെ ആദ്യ പ്രണയലേഖനം
കോമ്പസിന്റെ മുന അവളുടെ കണ്ണുകളും
ഡസ്ക്ക് എന്റെ നെഞ്ചകവും
മൂന്നേ മൂന്നു വാക്കുകള്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നു

പ്രണയം ഒരു കാന്തിക പാടം
ഇടയ്ക്ക് സൂചി മുനകളായ്
തുള്ളി കളിക്കുന്ന ആകര്ഷണത്വം
സ്കൂള്‍ കോണിയിലെ ചരിഞ്ഞ കൈവരിയില്‍
രണ്ടാമത്തെ പ്രണയലേഖനം
നമ്മള്‍ സ്നേഹിക്കുകയാണ്

കണ്ണ് ഒരു കനവു പാടം
ചുണ്ടൊരു ചെന്താമര പാടം
മുഖം ഒരാമ്പല്‍ പാടം
ഒരു ചിരിയില്‍ തളിര്‍ക്കുന്ന
മുല്ല മൊട്ടു പാടം
നോട്ടു ബുക്കിന്റെ ..അവസാന പേജില്‍
മൂന്നാമത്തെ പ്രണയ ചുംബനം
ഉടലും ഉയിരും ഒന്നായ ഏക ശിലയില്‍
സ്നേഹിച്ചു കൊല്ലുകയാണ് അന്യോന്യം

ഒരു കാറ്റിന് മര്മരം അലങ്കാരം ആകുന്നതു
ഒരു മഴയ്ക്ക് ഇടി നാദം അകമ്പടി ആകുന്നതു
പൂഴി മണ്ണിലെ ചില പ്രണയാക്ഷരങ്ങള്‍
നിശ്ബ്ധതയോടു കലഹിക്കുമ്പോള്‍ ആണ്

പുതിയ ആകാശങ്ങള്‍ തേടി
മൌനത്തിന്റെ ഡസ്കില്‍
കാലത്തിന്റെ ചോക്ക് കൊണ്ട്
തുടങ്ങിയ ഇടത്തു തന്നെ വരകള്‍ ഒടുങ്ങുന്ന
ഒരു പ്രണയ വൃത്തം

2012, മേയ് 29, ചൊവ്വാഴ്ച

ജീവിതം + മരണം = ജീവിമരണം


നാളെ നീ ഇവിടെ ഇല്ലായിരിക്കാം ..
അതിനര്‍ത്ഥം .
നീ മേഘപാളികള്‍ക്കിടയില്‍
ഒരു കാണാതൂവല്‍ ആണെന്ന്
ആര് പറഞ്ഞു പഠിപ്പിച്ചതാ

അല്ലെങ്കിലും ..
ഒരു തുള്ളി ദ്രാവകത്തിനു
എഴുപത്തിയഞ്ച് കിലോ
ഭാരമായി മാറാന്‍ കഴിയുമെങ്കില്‍
ഈ ഭാരം ശൂന്യതയില്‍
ഒരു ഭാരമില്ലയ്മയായി
ഒരു തൂവലായി
ഒരു പഞ്ഞി കെട്ടായി
അലിഞ്ഞലിഞ്ഞു
ഒന്നുമില്ലതായാല്‍ ..

നീ നിങ്ങളെന്നും
ഞാന്‍ നീയെന്നും
നാം നമ്മളെന്നും
അഹങ്കരിച്ച നമ്മളെന്ന
നിധിപെടകങ്ങളില്‍
ഇത്തിരി വിഭൂധി

ഓര്‍മതന്‍ കണ്ണീര്‍ പാടങ്ങള്‍ കരിഞ്ഞ ശേഷിപ്പുകളെ
വിഭൂധിയായി കാണല്‍ ആണ് .....ജീവിതം

2012, മേയ് 4, വെള്ളിയാഴ്‌ച

പെരുവിരല്‍

ദ്രോണാചാര്യ എഞ്ചിനീയറിംഗ് കോളേജ്
മൊത്തം വിദ്യാര്‍ഥികള്‍ നൂറ്റി ആറ്
പാണ്ടു പുത്രര്‍ക്ക് മെരിറ്റില്‍ പ്രവേശനം
കൌരവര്‍ക്കു സംവരണം


മെരിറ്റ് ഉണ്ടായിട്ടും പ്രവേശനമില്ലാതെ
 ഏകലവ്യന്‍ വനസ്ഥലികളില്‍ എങ്ങോ
 ഗുരുവറിയാതെ വിദൂര പഠനം:

സ്വയം സമര്‍പ്പണം .

ഗുരുവിനു പാണ്ടു പുത്രരോടുള്ള 

സ്വജനപക്ഷപാതം എന്ന ആരോപണം
കൌരവ "ജാതി"ക്കാര്‍ക്ക്
അമര്‍ഷത്തിന്റെ തിരയായ്‌ ഉയര്‍ന്നു 


ബാക്ക് ബെഞ്ചിലെ തടിയന്‍ ഭീമനെ
കൌരവ പക്ഷം നീന്തല്‍കുളത്തില്‍ മുക്കി
റാഗ് ചെയ്തപ്പോഴും  ന്യൂസ്‌ അവറില്‍ ചര്‍ച്ച ആയപ്പോഴും
ഗുരുവിനു  മൌനം വൃതതാല്‍ പ്രധിരോധം 


ചര്‍ച്ചയില്‍ പങ്കെടുത്ത ചില ധൃതരാഷ്ട്ര മുഖങ്ങളില്‍ 

ഭീമന്‍ മരിക്കാത്തതിലുള്ള  നീരസം വിയര്‍പ്പുറവ തീര്‍ത്തു
 ഓരോ വാര്‍ത്തക്കു ആയുസ്സ് നേരത്തോടു നേരമെന്നു
 ജനത്തെക്കാള്‍ ഏറെ അറിയുന്നു മാധ്യമ ദൂതന്മാര്‍ 


അര്‍ജുനന് അമ്പ്യ്തില്‍ ഡോക്ടറേറ്റ്‌
കിട്ടിയത്ബോര്‍ഡില്‍ സ്വാധീനം ചെലുതിയാണെന്ന്
വിദൂരകോഴ്സ് പഠിച്ച ഏകലവ്യന്റെ ആരോപണം 

ഗുരുകുലത്തിന്റെ രെജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുമെന്ന് ശ്രുതി 

കോളേജില്‍ ഏകലവ്യന്‍ എന്നാ പേരില്‍ 

ഒരു വിദ്യാര്‍ഥി ഇല്ലെന്നും  ഉണ്ടെന്നും  രണ്ടു പക്ഷം 
നീ എന്റെ ശിഷ്യനെങ്കില്‍ ഗുരു ദക്ഷിണയായി 
നിന്‍ പെരുവിരല്‍ തരികെന്നു ഗുരു





പഠിക്കാത്ത വിദ്യക്ക്  വിലയായി  
ആചാര്യ കല്പ്പിതം മൂകം
ഒരു പെരുവിരലില്‍ മുറിഞ്ഞു വീണു മണ്ണിലെ 

ആദ്യത്തെ കോഴ്സ് ഫീ അതായിരുന്നു 

വിദ്യ വിറ്റ കാശിനാല്‍ മണ്ണിതില്‍ 

പുതിയ ഗോപുരം ഉയരുമ്പോഴോക്കെയും 
ഓരോ കൈ തുമ്പിലും കിടന്നു 
നിലവിളിക്കാറുണ്ട് ആ പേര് വിരല്‍ ഇപ്പോഴും എപൂഴും 

2012, മേയ് 3, വ്യാഴാഴ്‌ച

ഞമ്മടെ കാപ്പ് കുളം അഥവാ നിങ്ങടെ ഫ്രഞ്ച് റിവേര

 ഫേസ് ബുക്കില്‍ അന്ന്യായ പ്രതിഷേധം എന്നാ കലാപരിപടിയോടെ ആയിരുന്നു അരങ്ങേറ്റം .വരുന്ന കാലത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരത ഇല്ലാത്തവന്‍ ലോകത്തിലെ നിരക്ഷരന്‍  എന്നാ ബില്‍ ഗേറ്റ് അളിയന്റെ  ചൊല്ല് കേട്ടിട്ടാണ്  ഈ പണ്ടാരം പഠിച്ചത് ..അല്ലെങ്കില്‍ ഇരട്ടപ്പിലക്കൂല്‍  സര്‍കാര്‍ വായനശാലയോ അല്ലെങ്കില്‍ പാറാല്‍ പൊതുജന വായനശാലയോ ..നേരം പോക്കിന് ഇത്തിരി കുളവനെ  (ഞമ്മടെ നാട്ടില്‍ പറയുന്ന ഈ മീനിനെ തെക്ക് ഭാഗത്തുള്ള ചേട്ടന്മാര്‍ കണ്ടു കാണും പക്ഷേ വിളിക്കുന്നത്‌ വേറെ പേരില്‍ആയിരിക്കും  ) പിടിക്കാന്‍  ചാലക്കര വയലിലോ പോയി സമയത്തിന്റെ തലമണ്ട അടിച്ചു പൊളിച്ചിരുന്ന  പള്ളൂക്കാരനെ പിടിച്ചു ബ്ലോഗേഴുതിക്കേണ്ട വല്ല കാര്യവും .ഞങ്ങള്‍ ഇല്ല എന്നും നിങ്ങള്‍ ഉണ്ടെന്നും പറയുന്ന ദൈവത്തിന് ഉണ്ടായിരുന്നോ ?

ഏതായാലും ഫേസ് ബുക്കില്‍ സ്വന്തമായി ഒരു ഗ്രൂപ്പും  പാട്ടത്തിനു എടുത്ത ഒരു പത്തു പതിനഞ്ചു ഗ്രൂപ്പും കൊണ്ട് കൃഷി നടത്തുന്ന ഒരു ശരാശരി  ഫേസ് ബുക്ക്‌ കൃഷിക്കാരന്‍ ആണ് പള്ളൂക്കാരന്‍ .ഇടയ്ക്ക് കിട്ടുന്ന  സാമാന്യം തെറ്റില്ലാത്ത വിധത്തില്‍ ലൈക്‌ പൂക്കുകയും കമെന്റ് വിളയുകയും ചെയ്തിരുന്ന എന്റെ കൃഷി ഇങ്ങനെ നടക്കുകയായിരുന്നു ..പക്ഷെ നേര് പറയാലോ ഈ ഇടെ ആയിട്ട് എല്ലാ കൃഷിയും പോലെ ഞമ്മളെ കൃഷിക്കും ഒരു തളര്ച്ചയാ ചില കീടങ്ങള്‍ (ആര്യടനോടു ലീഗ് പറഞ്ഞതല്ല )നല്ല പോസ്റ്റിനു വിളവെടുക്കാന്‍ ഒരുങ്ങുന്ന  സമയത്ത്  കയറി ഈ കീടങ്ങള്‍ കളനാശം തുടങ്ങും അത് കൊണ്ട് ഇത്തിരി കഷ്ടത്തില ......അത് പോട്ടെ  ഞമ്മള് വയലെന്നു പറഞ്ഞു കണ്ടത് ..പണ്ടൊരു ചാലക്കര വയല്‍ ആണ് ഇന്ന് ആ വയലില്ല ...ഇപ്പോള്‍ ചാലക്കര വയല്‍ ഇരുന്ന സ്ഥലം എന്നാണ് പോലും അറിയപ്പെടുന്നത്  നാളെ അതിന്റെ പേര്  ഫ്രഞ്ച് റിവേര ഇരിക്കുന്നിടം എന്നും അറിയപ്പെടും അങ്ങിനെ ഒരു  ആകാശ ഗോപുരം ഉറപ്പായ സ്ഥിതിക്ക്  പള്ളൂക്കാരന്‍ ഇപ്പോഴേ അതിനെ ഫ്രഞ്ച് റിവേര എന്ന് തന്നെ വിളിക്കാം ...ഫ്രെഞ്ച് കാര്‍ അല്ലെങ്കില്‍ ഫ്രഞ്ച് എന്ന് വെറുതെ കേട്ടാല്‍ ഞമ്മള്  മയ്യെ കാര്‍ക്ക്  ഒരിക്കിളിയാ..പറയാന്‍ വയ്യാത്തിടതൊക്കെ രോമാന്ജകുന്ജുകം ഉണ്ടായിപോവും എന്നൊരു ദോഷം പണ്ടേ ഉള്ളതാ.  ഇപ്പോള്‍ പള്ളൂകാരന് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതി കാലം കളയേണ്ട കാര്യം ഉണ്ടായിട്ടല്ല പക്ഷെ  ദുബായിലെ കഫാലത് എന്നാ ഇടപാട്  ശരിക്കും നടക്കുന്ന ഒരു ഇടത്തെ ആള്‍ എന്നാ നിലയില്‍ (ക്ഷമിക്കണം കഫാലത് പുടികിട്ടിയില്ല അല്ലെ  കഫാലത് എന്നാല്‍ അറബി നാട്ടില്‍ അവര്‍ക്ക് മാത്രമേ കടകള്‍ ഒക്കെ നടത്താന്‍ ലൈസന്‍സ് കിട്ടുകയുള്ളൂ ..അങ്ങിനെ തദ്ദേശ വാസികള്‍ക്ക്  കിട്ടുന്ന ലൈസന്‍സ്  ഊച്ചാളി മലയാളികള്‍ക്ക് അല്ലെങ്കില്‍ മറ്റു വിദേശികള്‍ക്ക് കൊടുത്തു അതിനു കൊല്ലത്തില്‍ ഇത്ര അല്ലെങ്കില്‍ മാസത്തില്‍ ഇത്ര എന്നാ തോതില്‍ കച്ചവടം നടത്താന്‍ സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു ഏര്‍പ്പാട് ആണ് ഈ കഫാലത്ത് ) അതായതു മാഹിയിലെ മദ്യകച്ചവടതിന്ടെ   ലൈസെന്‍സ് മഹിക്കാരന്‍ എടുത്തു ..മഠത്തില്‍ രഘുവിനെ പോലെ കേരളത്തിലുള്ള മുതലാളി മാര്‍പാട്ടത്തിനു എടുക്കുന്ന കലാ പരിപാടി അത്രതന്നെ .വിവരണങ്ങള്‍ നീണ്ടു പോകുന്നതില്‍ മഹിക്കാര് ക്ഷമിക്കുക  ..അല്ല ക്ഷമിക്കാന്‍ മാത്രമേ മഹിക്കാര്‍ക്ക് അറിയൂ എന്നൊന്നും കരുതുന്നുമില്ല


പറഞ്ഞു വന്നത് ഫ്രെഞ്ച് രിവേരയെ കുറിച്ച് ആണെല്ലോ .ഇന്ന് രാവിലെ പള്ളൂര്‍ കാരന് ഒരു മാപ്പ്   കളഞ്ഞു കിട്ടുന്നു   ..ആ ഭൂപടം  മുകളില്‍ കൊടുക്കുന്നു  ഫ്രഞ്ച് റിവേര എന്നാ മനോഹര കെട്ടിട സമുച്ചയം  ഞമ്മടെ കാപ്പ് കൊളത്തിന്റെ തീരത്ത് വരുന്നതിന്റെ ഒരു ഒന്നന്നര ..വര്ണചിത്രം ..ഇതിന്റെ ഒടുവിലത്തെ നിലയില്‍ ഒരു മുറി എന്നാ ബുര്‍ജ് കലീഫയോടു  ദുബായ് മലയാളിക്ക് ഉണ്ടാവുന്ന കൊതിയോടെ ഓര്‍ത്തു നില്‍ക്കുമ്പോഴാണ്  ഞമ്മളുടെ  കൃഷി സ്ഥലം ആയ ഫേസ് ബുക്കില്‍  നസീര്‍ കേളോത്ത് എന്ന ഫേസ് ബുക്ക്‌ പത്രക്കാരന്റെ ഒരു കുറിപ്പ് കാണുന്നത്      കാര്യം സിമ്പിള്""ചാലക്കര വയലിലെ ജനങ്ങളുടെ വെള്ളം കുടി മുട്ടുമോ..ചാലക്കര വയലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്ലാറ്റിന്‍റെ തറക്കല്ലിടല്‍ സമയത്ത്,തങ്ങള്‍ക്ക് ശുദ്ധജല ലഭ്യത കുറയുമൊ എന്ന ആശങ്കയുണ്ടായിരുന്നു..എന്നാലിപ്പോള്‍ ഫ്ലാറ്റ് ഉദ്ഘാടനത്തിനു മുമ്പെ മറ്റൊരു വെള്ളമൂറ്റല്‍ പദ്ധതിയും ഇതിനടുത്തു വരാന്‍ പോകുന്നതായറിയുന്നു.ചാലക്കരയിലെ മറ്റൊരു വലിയ സ്ഥാപനം ഇതിനടുത്ത് സ്ഥലമെടുത്തു കഴിഞ്ഞു,ഇവിടെ കിണര്‍ നിര്‍മ്മിച്ച് സ്ഥാപനത്തിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി..ഈ രണ്ടു പദ്ധതികളും ആരംഭിച്ചാല്‍ തങ്ങളുടെ വെള്ളം കുടി മുട്ടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസി""ചാലക്കര പള്ളൂര്‍ ദേശത്തെ ഞമ്മളെ പോലുള്ള അന്നത്തെ പിള്ളേര്‍ അര്മാധിച്ച  കാപ്പ് കൊളത്തിന്റെ ആഴത്തില്‍ നിന്ന് തന്നെയല്ലേ .അല്ലെങ്കില്‍ കേളോത് സത്യന്‍ ..പിന്നെ നൌഫല്‍ അങ്ങിനെ കേളോത് നിന്നും ഇറങ്ങി കാപ്പ് കൊളത്തില്‍  ഇറങ്ങാത്ത കേളോത് കാര്‍ ആരും ഇല്ലല്ലോ അവര്‍ക്കൊക്കെ നന്നായിട്ടറിയാം  അവിടുത്തെ ജല ലഭ്യത ..കെട്ടിട സമുച്ചയത്തില്‍ പാറാവ്‌ ജോലിക്കാര്‍  ഇറ്റിച്ചു തരുന്ന ഒരു തുള്ളി വെള്ളത്തിന്‌ ഞമ്മടെ മക്കള്‍ കേഴുന്ന ഗതികേട് കാണുന്നതിനും മുന്നേ കീഴന്തൂരെ ഭഗവതി ..ഞമ്മളെ അങ്ങോട്ട്‌ വിളിക്കട്ടെ.. ഐക്യാ രാഷ്ട്ര സഭയിലെ അണ്ണന്‍ മാര്‍ ബ്ലൂ ഗോള്‍ഡ്‌ എന്നും ലിക്ക്യ്ഡി  ഗോള്‍ഡ്‌ എന്നും പറയുന്ന ഈ സാധനം...നിങ്ങളുടെ കാഴ്ച പാട് അല്ലെങ്കില്‍ ജീവിത രീതി എന്താണോ അതുപോലെയാണ്  ഈ രണ്ടു പേരുകള്‍ തമ്മിലെ വ്യത്യാസംഎന്താണെന്നു ചോതിച്ചാല്‍    വിവേകം  മനുഷ്യരോട്  ഇത്തിരി സ്നേഹം ഒക്കെ ഉണ്ടെങ്കില്‍  ഈ വെള്ളം ഇനി കിട്ടാ കനീ ആണെന്നും ഒക്കെ തോന്നുന്നവനു ഇത് ബ്ലൂ ഗോള്‍ഡ്‌ ...മറിച്ചു ലാഭ കണ്ണ്  മാത്രമുള്ള  ചേട്ടന്‍മാര്‍  ആണെങ്കില്‍  നിസ്സാരമായ നിക്ഷേപം കൊണ്ട് കോടികള്‍ കൊയ്യാന്‍ കഴിയുന്ന ലിക്ക്യുറ്റ്  ഗോള്‍ഡ്‌ ആയും വെള്ളത്തെ കാണാം ....പക്ഷെ എല്ലായിടത്തും എന്നത് പോലെ ലാഭ കണ്ണുള്ള അണ്ണന്മാര്‍  ഒരുപാടു മുകളില്‍ എത്തിയപ്പോള്‍ മറ്റവന്‍ ഇപ്പോഴും കയറാന്‍ തുടങ്ങിയിട്ടില്ല  എന്നതാണ് വ്യത്യാസം  .കുടി വെള്ളം വില്‍ക്കാന്‍ മാഫിയകള്‍ രംഗത്ത് വന്നീട്ടും സംരക്ഷിക്കആന്‍ വേണ്ടി ഒരു പദ്ധതിയും വരാത്തതിനു കാരണം അത് തന്നെ:;അതെന്തായാലും .ഞാന്‍ എന്റെ കയ്യില്‍ കിട്ടിയ ഭൂപടത്തിന്റെ ചിത്രം ഇതോടപ്പം വെക്കാം നിങ്ങള് കണ്ണ് തുറന്നു ഒന്ന് അത് നോക്ക്

പള്ളുക്കാരന്‍ ജനിച്ചത്‌  പേര് കൊണ്ട് അറിയാലോ എവിടെ ആണെന്ന് .പക്ഷെ ഒമ്പത് ചതുരസ്ര വിസ്തീര്‍ണം ഉള്ള മാഹിയില്‍ എല്ലാവര്ക്കും എല്ലാം അറിയാം എന്നാ പോലെ പള്ളൂക്കാരനും ഈ ഏരിയ മനസില്ലായി പക്ഷെ കഥ മനസ്സിലായില്ല    സമുച്ചയത്തില്‍ ആളെ കൂട്ടാന്‍ വേണ്ടി കൊടുത്ത ഭൂപടത്തില്‍ ചില സ്ഥലങ്ങളില്‍ നിന്നും ചില സ്ഥലങ്ങളിലേക്കുള്ള ദൂരം കാണുമ്പോള്‍ എന്തോ ഒരു വശപിശക്‌ ...അത് മയ്യഴിക്കൂട്ടത്തിലെ പിള്ളേരെ മയ്യഴിയിലെ വിപ്ലവം മൂത്ത് കുഞ്ഞു ബാലന്‍ മാഷ്‌   ആയ ബാലപ്രധീപന്‍ കളിയാക്കുന്നത് പോലെ മഞ്ഞ കണ്ണടയുടെ അസുഖം കൊണ്ടോ ആണോ എന്നും അറിയില്ല .

മനസിലാവാത്ത കഥ ഒന്നാം ഭാഗം ..ദന്ത ആശുപത്രിയിലേക്ക് ദൂരം നൂറു മീറ്റര്‍  (വിശ്വസിച്ചു)  മാഹി കോളെജിലേക്ക് നൂറ്റി അമ്പതു മീറ്റര്‍  ഫാമിലി എന്റര്‍ടയിന്‍മെന്റ്  സെന്റെരിലെക്കും നൂറ്റി അമ്പതു മീറ്റര്‍  അല്ല ഈ ഫാമിലി എന്റര്‍ടയിന്‍മെന്റ്  എന്നാ പ്രസ്ഥാനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതാണാവോ ? അതും മയ്യെലെ ചില പൊടിപിള്ളേര്‍ പറയുമ്പോലെ കോളേജില്‍ തന്നെ ആണോ ..എന്തായാലും പോന്തയാട്ട് ഉള്ള മൈദാനം കിട്ടില്ല പിന്നെ കിട്ടേണ്ടത് പല്ലും നഖവും കൊഴിഞ്ഞ മുത്ത്‌ കിളവി ആയ മയ്യെ കോളേജ് ആണ്  വിക്കി പീടിയ അണ്ണന്‍ പറയുന്ന A family entertainment center (or centre), often abbreviated FEC in the entertainment industry,[1] is a small amusement park marketed towards families with small children to teenagers, and often entirely indoors or associated with a larger operation such as a theme park. They usually cater to "sub-regional markets of larger metropolitan areas."[1] FECs are generally small compared to full-scale amusement parks, with fewer attractions, a lower per-person per-hour cost to consumers than a traditional amusement park, and not usually major tourist attractions, but sustained by an area customer base. Many are locally owned and operated, although there are a number of chains and franchises in the field.[1] FECs are sometimes called family amusement centers, family fun centers (a variant possibly coined by Boomers! Parks of California, branded Boomers! Family Fun Centers until 1991) or simply fun centers. Some non-traditional FECs, called urban entertainment centers (UECs), with more customized and branded attractions and retail outlets, are associated with major entertainment companies and may be tourist destinations.[2] Others, sometimes operated by nonprofit organizations, may be geared toward edutainment experiences rather than simple amusement. FECs may also be adjuncts to full-scale amusement parks. 

ഇതിനൊക്കെ കൂടി എന്തോരം ഏക്കര്  ഭൂമി വേണം അണ്ണാ എന്നൊന്നും ചോദിച്ചേക്കരുത്                    ഇത്തരം ഒന്ന് തുടങ്ങാന്‍ കോളേജ് ഭൂമി തന്നെ ആയിരിക്കും കണ്ടുവെച്ചിരിക്കുന്നത് 

അല്ലെങ്കില്‍ രണ്ടിനും അകലം നൂറ്റി അമ്പതു വരില്ലല്ലോ .??.

വികസനത്തിന് ചില തട്ടിപ്പുകള്‍ ഒക്കെ ആവാം അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ഇതുപോലൊരു ആകാശ സൌധം കൊണ്ട് വരന്‍ മിനക്കെട്ട ..സാക്ഷാല്‍ നീതിമാനായ ഷാഹന്ഷ ആരായാലും  ഇങ്ങിനെ ഒരു നമ്പര്‍ കൂടി ഇറക്കിയത് ഇത്തിരി കട്ടി ആയിപോയി  ഐ ടി പാര്‍ക്ക് ഉണ്ട് പോലും ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍       ഐ എന്നാല്‍  ഞാന്‍ എന്നുള്ള  മലയാളം ആണോ? ടി എന്നാല്‍ ടിയാന്‍ എന്ന എഴുത്ത് കുത്തു ഭാഷയാണോ ?എന്നൊന്നും പള്ളൂക്കാരന് അറിയില്ല  പള്ളുക്കാരന്‍  ..ചാലക്കരയിലെ വെള്ളം കിട്ടാത്ത വയലിലെക്കോ അല്ലെങ്കില്‍  ഇനി ഫാമിലികള്‍ എന്ന പേരില്‍  ഇതര ദേശത്തെ കങ്കാണി മാര്‍ വല വീശി കൊണ്ട് വരുന്ന തരുണീ മണീ വിലാസ നൃത്തങ്ങള്‍ കാണാനോ മിനക്കെടുന്നില്ല ..അല്ലെങ്കിലും ഫ്രെഞ്ച് കാരുടെ  .ഡി എന്‍ എ  ഇങ്ങിനെ പേറി നടക്കുന്നതില്‍ എന്ത് കാര്യം ജീവിക്കുന്നെങ്കില്‍ ഫ്രഞ്ച് കാരന്‍ ആയി തന്നെ ജീവിക്കുക ..ഉടുമുണ്ട് ഉരിഞ്ഞു കളസയാക്കുക..

 വികസന സങ്കല്‍പ്പങ്ങളില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവന്‍ എന്നാ പട്ടം ചാര്‍ത്തി  വെടക്കാക്കുന്ന പഴയ കല ഉപയോഗിച്ച്  രേസിടന്‍സി നിഷേധിച്ചാലും  കാലം വിളിച്ചോതുന്ന ചില സത്യങ്ങളെ കണ്ടില്ല എന്ന് നടിക്കരുത് ..ഫാമിലി എന്റര്‍ടായ്ന്മേന്റ്റ് പാര്‍ക്കിനു പല രാജ്യങ്ങളില്‍ പല രൂപം ആണ്  ചാലക്കരയില്‍ മസ്സാജ് സെന്റര് വന്നാല്‍ എന്താ പുളിക്കുമോ ? എന്നൊന്നും ചോദിച്ചാല്‍ ഉത്തരമില്ല പക്ഷെ ഇതിനൊക്കെ കണ്ടു വെക്കുന്ന ഭൂമി എവിടെ ആണെന്നുള്ള വിവരണം കൂടി കിട്ടിയാല്‍ ത്രിപ്തിയയേനെ  ആ പാവം മാഹി കോളേജിനെ കൊല്ലാതെ ചെയ്‌താല്‍ അത്രയും നല്ലത് ...