ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ഒരു കുപ്പി (വളയല്ല )

   കിനാവുകള്‍ തളിര്‍ത്തും
   ഓരോ ചില്ലയില്‍ നിന്നും അടര്‍ന്നും
   പിന്നെ ഓരോ കായായി വളര്‍ന്നും
   എന്നില്‍ തന്നെ ഞെട്ടറ്റു വീണും
   കിനാക്കള്‍ തന്‍
  ഫലരസ ബിന്ദുക്കള്‍
   കാലങ്ങള്‍ തന്‍
   തളികയില്‍ നിറച്ചു
   വീഞ്ഞ് നദിയായി
    ഞാനോഴുകവേ
   ഒരു കുപ്പി ;
   ഒരു വെറും കാലി കുപ്പി :
   വിരക്തിയുടെ മൌനരസം
   കുടിച്ചു ..
  ശ്വസവായുപോല്‍.
  ഉണ്ടെങ്കില്‍ ഉണ്ട്
  ഇല്ലെങ്കില്‍ ഇല്ല
  അത്രമാത്രം സുതാര്യമാം കുപ്പി
 എന്നിലെ വീഞ്ഞിനെ കടം കൊള്ളുന്നു .
  ഞാന്‍ പഴയ വീഞ്ഞ്
  യുഗങ്ങളായിഅടിഞ്ഞു വീണു
  സ്വയം വീഞ്ഞായി മാറിയ
   ഒരു ലഹരി ജന്മം
   ചിന്ത-:  സ്വിച്ച് ബോഡിനു ഇടയിലെ
   ഒരു ചെമ്പ് സാന്നിധ്യം
  കത്തിയേക്കാം ചിലപ്പോള്‍
  അല്ലെങ്കില്‍ ഒഴുക്കിയേക്കാം
  ഏതു ഊര്‍ജ പ്രവാഹത്തെയും
   പക്ഷെ  കുപ്പി അങ്ങിനെ അല്ലല്ലോ
   നിറയ്ക്കുന്നത് എന്താണോ
   അതാകുന്നു കുപ്പി.
   പാല്‍ നിറച്ചാല്‍ അത്,
  മദ്യം നിറച്ചാല്‍ അത് ,
  വെള്ളം നിറച്ചാല്‍ അത് ,
 ഞാന്‍ വീഞ്ഞ് കൊടുക്കാം
പക്ഷെ എന്നെ പഴയ വീഞ്ഞെന്നു
മുദ്രകുത്താന്‍ ;
മാപ്പ് സാക്ഷിയായ
ഈ പുതിയ കുപ്പി
പഴയ വീഞ്ഞിനെ ഒന്ന് കെട്ടിപിടിക്കട്ടെ
എന്നിട്ട് വേണം ;
ഈ കുപ്പിയുടെ ഓര്‍മകളില്ലാത്ത
ശൂന്യാകാശത്ത്
ഒരു വീഞ്ഞ് മഴയുടെ
ഇത്തിരി രതിമൂര്‍ച്ചയില്‍
പുതിയൊരു  ;
കുപ്പിയില്‍ ഒതുങ്ങാത്ത വീഞ്ഞായി
കുപ്പിയുടെ ഉള്ളറിഞ്ഞ
ഭ്രാന്തായി ;
ഒന്ന്  ഊറിചിരിക്കാന്‍
വീഞ്ഞിനും മോഹിക്കാമല്ലോ
ചോരയെ പോലെ
എവിടെ നിന്നും എപ്പോഴും
സ്ഖലിക്കാന്‍ ;
ചോരയ്ക്ക് ഒരു വീഞ്ഞ് കൂട്ട്  വേണം
കുപ്പിയില്ലാതെ തെരുവില്‍
പടരാന്‍ ;
ചോരയ്ക്ക്  പോലും
ഒരു ലഹരി കൂട്ട് വേണം