ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ആനക്കും മുയലിനും ഇടയിലെ ദൂരം

ആടിനുള്ള തീറ്റ
പ്ലാവില ആണെന്ന് കണ്ടത്തിയത്
ആടല്ല മനുഷ്യനാണ്
ഒരാടും പ്ലാവില്‍ ഇല
അന്ന്വേഷിച്ചു പോയിട്ടില്ല
വയ്ക്കോല്‍ പശുവിനു വേണ്ടി മാറ്റിയിട്ടത്
വയ്ക്കോല്‍ ആര്‍ക്കും വേണ്ടാത്തത് 
 കൊണ്ട് തന്നെയാണ്
ഒരു ചക്ക ഒരുമുയലിന്ടെ ജീവന്‍ എടുത്തത്‌
എപ്പോള്‍ എവിടെ എങ്ങിനെ
എന്നാ ചോദ്യം പണ്ടേ ആരും ചോദിക്കാതെ ഇരുന്നത്
അന്ന് ലൈവ് ടെലിവിഷന്‍ ഇല്ലതതുകൊണ്ടാവം
എങ്കിലും ഏതോ ചക്ക എപ്പോഴെങ്കിലും
ക്യാരറ്റ് തിന്നുന്ന നമ്മുടെ തലയില്‍ വീഴുമെന്നും
അപ്പോള്‍ അത് ഒപ്പിയെടുക്കാന്‍
ക്യാമറ കൂടെ വേണമെന്നും കരുതി
ഓരോ മുയലുകളും ഓരോ ക്യാമറയും കൊണ്ടാണ്
സവാരിക്ക് ഇറങ്ങുന്നത്
ഓരോ പുല്‍നാമ്പിലും  മുത്തമിടുമ്പോള്‍
കുറുക്കന്‍ വരുന്നതിനേക്കാള്‍ ആകാംക്ഷ
ചക്ക വീഴുമോ എന്നതാണ്
ഒരു ചക്ക വീണിട്ടു വേണം
 കൂടെ വന്നവന്‍ ചാകണം എന്നും
ആ പടം വിറ്റിട്ടു വേണം  എനിക്കിത്തിരി
കേമന്‍ ആകണം എന്ന് ഏതു മുയലും
മോഹിക്കുന്നതില്‍ എന്താണ് തെറ്റ്
ഇത് ചതിയും സ്വപ്നങ്ങളും
ആഘോഷികപെടുന്ന
സൈബര് കാലം
ആനയെ പോലെ മുയലും
ചിലതൊക്കെ മോഹിക്കും
മൂഡകാലം ...