ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, നവംബർ 15, വ്യാഴാഴ്‌ച

3 kavithakal

1 അലക്ക്
---------------
വായുമാര്‍ഗം വന്നഅഴുക്കുകള്‍
ജലമാര്‍ഗം തിരിച്ചുപോയി
2 കനല്‍
-----------------
തീ വായുവിനോടു
ഇണചേര്‍ന്നു
പ്രസവിച്ച
ചെമന്ന കുട്ടി

3 ബ്രഷ്
----------------
ചായങ്ങളില്‍ നീന്തി
വരകളുടെ തീരത്ത് വന്നു
രൂപത്തിലേക്ക്
മുങ്ങി പൊങ്ങുന്ന തുഴ

രതി നിര്‍വേദം

രതി നിര്‍വേദം   
 
കണ്ണിമാങ്ങ പ്രായം കൌമാരവും
പച്ച മാങ്ങ ഒരു സൌന്ദര്യ സങ്കല്‍പ്പവുമായപ്പോള്‍:
മഞ്ഞ ചായം പൂശി സുന്ദരിയായ
പഴുത്ത മാങ്ങ .നാവിനോടു ഇണചേര്‍ന്നു
രസമുകുളങ്ങളില്‍ ഊര്‍ന്നിറങ്ങി ..
അവശേഷിച്ച മാങ്ങതൊലി
ഒരു അശ്ലീല പരാമര്‍ശം മാത്രമായി
വലിച്ചെറിയപ്പെട്ടു .
സുതാര്യം

ആല്‍ത്തറയില്‍ തുറന്നുവെച്ച
പുസ്തകം പോലെ ആയിരുന്നു ജീവിതം
വഴിയാത്രക്കാരും വാണിഭക്കാരും
ഓരോ താളും മറിച്ചു നോക്കിയും പകുത്തും
പുസ്തകം കീറി പറിഞ്ഞു ; ഇപ്പോള്‍
അവശേഷിക്കുന്നത് വെള്ള തുണിയില്‍ പൊതിഞ്ഞ പുറം ചട്ട മാത്രം ..
.എങ്കിലും :
ഒരു വെള്ള തുണിക്ക് ഇത്രയേറെ
മാനങ്ങള്‍ ഉണ്ടെന്നറിഞ്ഞില്ല
ഇന്നത്തെ സ്വപ്നത്തില്‍
ആരോ അതെന്നെ പുതപ്പിക്കും വരെ ..