ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മാർച്ച് 2, ശനിയാഴ്‌ച

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് പ്രസക്തമാകുന്നു

 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളിതുവരെ അസോസിയേഷനില്‍ ഇല്ലാത്ത വിധത്തില്‍ കേരള രാഷ്ട്രീയത്തിന്റെ തനി പകര്‍പ്പ് എന്നാ രീതിയില്‍ തിരഞ്ഞെടുപ്പിനെനേരിടാന്‍ ഒരു യു ഡി എഫ് മുന്നണി രൂപം കൊണ്ടിരിക്കുകയാണ്  കഴിഞ്ഞ ഭരണ സമിതിയില്‍ പ്രസിടന്റ്റ് പദവി കൈകാര്യം ചെയ്തിരുന്ന ശ്രീ വൈ എ റഹീം പ്രധിനിധാനം ചെയ്യുന്ന ഓ ഐ സി സി ..കെ പി സി സി യുടെ നിര്‍ദേശ പ്രകാരം നിലവിലുണ്ടായിരുന്ന മുന്നണിവിടുകയും മുന്നണി സംവിധാനത്തില്‍ ഉണ്ടായിരുന്ന ചെറുതും വലുതുമായ ബാക്കി എല്ലാ സംഘടനകളും ജാതി മത രാഷ്ട്രീയ കഴ്ചപാടുകള്‍ക്ക് ഉപരിയായി.പൂര്‍വ്വ സ്ഥിതിയില്‍ തന്നെ മുന്നണി ബന്ധം തുടരുകയും ചെയ്യുന്നു   .സാധാരണ ഒരു മുന്നണിയില്‍ നിന്നും വേറൊരു മുന്നണിയിലേക്ക് മാറുന്നതിനു യാതൊരു തടസ്സങ്ങളും ഒരു ജനാതിപത്യ സംവിധാനത്തില്‍ ഇല്ല എന്നതു ശരിവെച്ചുകൊണ്ട്‌ തന്നെ പറയട്ടെ... ഈ മുന്നണി വിടാന്‍ മാത്രം യാതൊരു വിഷയങ്ങളും ഘടക കക്ഷികള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ജനകീയ വിഷയങ്ങളില്‍ഇടപെടാനും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശനങ്ങളില്‍ സജീവമായിനിലനില്‍ക്കാനും ആയിരുന്നുവെങ്കില്‍ ..കഴിഞ്ഞ വര്‍ഷത്തെ മുന്നണി സംവിധാനം തന്നെയായിരുന്നു കൂടുതല്‍ നല്ലത് എന്ന്  ഓ ഐ സി സി യുടെ അണികളില്‍ ഏറിയ കൂറും വിശ്വസിക്കുകയും ചെയ്യുന്നു 
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന് ഈ അവസരത്തില്‍ പരിശോധിക്കപെടെണ്ടതുണ്ട് ദശബ്ധങ്ങളുടെ പാരമ്പര്യം ഉള്ള ഈ മഹത് സ്ഥാപനത്തിനുംഅതിന്റെ കീഴിലുള്ള ഇന്ത്യന്‍ സ്കൂളിനും ഒരു വളര്‍ച്ച അതിന്റെ സാമ്പത്തിക അച്ചടക്കത്തിന്റെയും അടിസ്ഥാന വികസനത്തിന്റെയും കാര്യത്തില്‍ ഇതിനു മുന്പേ ഇത്രമാത്രം  ലഭിചിരുന്നോ എന്ന് സംശയമാണ് കാരണം തികച്ചും പ്രൊഫഷനല്‍ ആയ രീതിയില്‍ തന്റെ മാനേജ് മെന്റ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ശ്രി ബിജു സോമന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ വികസന സങ്കല്പങ്ങള്‍ മാനേജിംഗ് കമ്മറ്റിക്ക് മുന്നില്‍ അവതരിപ്പിക്കാനും അതിനു കമ്മറ്റി യുടെ പിന്തുണ നേടുവാനും ഒപ്പം എല്ലാ സംഘടനകളെയും അതിന്റെ പ്രാധാന്യം ബോധ്യപെടുതാനും കഴിഞ്ഞതിന്റെ നേട്ടവും .ഒപ്പം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ തീരുമാനം ആകാതെ വിശ്രമമില്ല എന്നാ യഥാര്‍ത്ഥ പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സ്ഥിരോല്‍സാഹവും കൊണ്ട് മാത്രമാണ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിച്ചത്
കാലാകാലങ്ങളില്‍ പല മുന്നണികളും അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ മുന്നണികളിലെ  ചില നേതൃത്വം കയ്യാളിയിരുന്ന ചില നേതാക്കള്‍ക്ക് എതിരെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിരുന്നു വെങ്കില്‍ ആരോപണങ്ങള്‍ പേരിനു പോലും ഉന്നയിക്കാന്‍ ആര്‍ക്കും അവസരം നല്‍കാതെയാണ് ഈ ഭരണ മുന്നണി പടിയിറങ്ങുന്നത്,  അത്തരം ഒരു മുന്നണിയില്‍ നിന്നും താന്‍ ഉദ്ദേശിക്കുന്ന "സ്വകാര്യ ലാഭം" കിട്ടാത്തവര്‍ ആണ് ഈ മുന്നണിയില്‍ നിന്നും വിട്ടുപോയത് എന്നത് അസോസിയേഷന്റെ പിന്നാമ്പുറ സംസാരം 
കൃത്യതയും വ്യക്തയും ഇല്ലാതിരുന്ന സ്കൂളിന്റെ ദൈനം ദിനവരവ് ചെലവ് കണക്കുകള്‍ക്ക്‌ സൂക്ഷ്മതയും ഒരു ചട്ടകൂടും വരുന്നത് ശ്രീ ദിലീപ് ട്രെഷരെര്‍ ആയ കാലത്ത് അദ്ദേഹം മുന്‍കൈ എടുത്തു നടപ്പില്‍ വരുത്തിയ പുതിയ അക്കൌണ്ടിംഗ് സോഫ്റ്വയരിന്റെ സഹായത്തോടെആയിരുന്നു  വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ്‌ കാലതാമസം കൂടാതെ പിരിചെടുക്കുവാനും  അതിന്റെ തുടര്‍ച്ചയായി തന്നെ സ്കൂളിലെ പ്രവേശനത്തില്‍ അടക്കം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുവാനും അതുവഴി ബാഹ്യമായ ഇടപെടല്‍ അവസാനിപ്പിക്കാനുമുള്ള ആധുനിക രീതി പ്രയോഗത്തില്‍ എത്തിക്കുവാനും ഈ കഴിഞ്ഞ വര്ഷം നടപടികള്‍ സ്വീകരിക്കുവാനും കഴിഞ്ഞു 
അതുപോലെ തന്നെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നാ കാഴ്ച്ചപാടിന്റെ ഭാഗം ആയി ടീച്ചേഴ്സിന്റെ ഇന്‍ സര്‍വീസ് പ്രോഗ്രാമുകള്‍ നോണ്‍ ടീച്ചിംഗ് സ്ടാഫുകള്‍ക്ക് സൈഫ്ടി ക്ലാസ്സുകള്‍ ഒപ്പം കുട്ടികള്‍ക്ക് സ്പോര്‍ട്സ് രംഗത്ത് ഉയര്ന്നുവരുന്നതിനു സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രൊഫഷനല്‍ ആയ കോച്ചുകളുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് കോച്ചിംഗ് സെന്റെര്‍ നടന്നുവരുന്നു  അടിസ്ഥാന വികസനത്തിന്റെ ഭാഗമായിഇന്റര്‍ ആക്റ്റീവ് ബോഡ് , സി സി ടി വി ,പി എ ബി എക്സ്  .വേഗത കൂടിയ ഇനറെര്നെറ്റ് സംവിധാനം എന്നിവ ഒരുക്കി 
ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിച്ചുകൊടുക്കാനും പ്രാബല്യത്തില്‍ വരുത്തുവാനും  അദ്ധ്യാപകരെ  കഴിവും വിദ്യാഭ്യാസ യോഗ്യതയും മാത്രം മാനദണ്ട മാക്കികൊണ്ട് നിയമിക്കുവാനും യാതൊരു വിധ ബാഹ്യ ഇടപെടലുകള്‍ക്കും അവസരം കൊടുക്കാത്ത വിധത്തില്‍ അത് നടപ്പില്‍ വരുത്തുവാനും  ചെയ്തു 
ദശാബ്ദങ്ങളുടെ പാരമ്പര്യം ഉള്ള ഈ മഹത് സ്ഥാപനത്തിന് ഇത്രയും കാലമായി കേരള സര്‍ക്കാരിന്റെ നോര്‍ക്കയില്‍ അംഗ ത്വം പോലും ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷെ നമ്മളെ അമ്പരപ്പിചേക്കാം പക്ഷെ അതായിരുന്നു സത്യം കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ നോര്‍ക്ക അംഗത്വവും പ്രസക്തമാകുന്നത് അതുകൊണ്ടാണ് .
കേവലം തുച്ച ശമ്പളത്തിന് പ്രവാസ ലോകത്ത് പണി എടുക്കുകയും ആയുസ്സിന്റെ മുക്കാല്‍ പങ്കും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുകയും ചെയ്ത് ഒടുവില്‍ തന്റെ ശവം പോലും പിച്ചയെടുക്കേണ്ടി വരുന്ന ഗതികെടോര്‍ത്തു അല്ലെങ്കില്‍ പലരുടെയും ബാധ്യതയായി മാറുകയും ചെയ്തു പോന്നിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നാണ് അമുസ്ലീങ്ങള്‍ ആയ സോധരങ്ങള്‍ക്ക് ഒരു പൊതു ശ്മശാനം എന്നാ ആശയം കഴിഞ്ഞ കാലത്തെ മാനേജിംഗ് കമ്മറ്റികളില്‍ ഒരു അജണ്ട ആയി വരുന്നത് കഴിഞ്ഞ പലവര്‍ഷങ്ങളിലും കേവലം ചര്‍ച്ചകള്‍ മാത്രമായിരുന്നു എങ്കില്‍ അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരു പ്രവര്‍ത്തി വര്ഷം കൊണ്ടുതന്നെ യുദ്ധകാലാടിസ്ഥാനത്തില്‍  പൂര്തികരിക്കാനും ഈ കഴിഞ്ഞ ഫെബുവരി 21 ആം തീയതി സമ്പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുവാനും കഴിഞ്ഞത് ശ്രീ ബിജു സോമന്‍ ,മാധവന്‍ പാടി തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമം ഒന്ന് കൊണ്ട് തന്നെയാണ് .
ഒരു വര്ഷം എന്നത് വളരെ ചെറിയ കാലയളവ് ആണെങ്കിലും  ആ ചെറിയ കാലയളവ് കൊണ്ട് തന്നെ വര്‍ഷങ്ങളായി ഇവിടെ നേതൃത്വം അലങ്കരിച്ചിരുന്ന പലര്‍ക്കും മാതൃക ആക്കാവുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ശ്രീ ബിജു സോമന്‍ കാഴ്ചപ്പാടും അതിന്റെ പ്രയോഗവല്‍ക്കരണവും തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ ത്തിലൂടെ നേടിയെടുത്ത അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ ആണ് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനതിനെക്കാള്‍ കൂടുതല്‍ സമയം അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബിജു സോമന്‍ ഈ പ്രാവശ്യം .കെ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ ആണ് മത്സരിക്കുന്നത് ..ഏറെ വര്‍ഷങ്ങളായി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യം ആയ ശ്രീ കെ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഈ പാനല്‍ രാഷ്ട്രീയ ജാതി മത വിശ്വാസങ്ങള്‍ക്ക് ഉപരിയായി ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും എന്നാ കാര്യത്തില്‍ സംശയമില്ല .പാനലില്‍  ട്രെഷരെര്‍ ആയി മത്സരിക്കുന്ന ശ്രീ മാധവന്‍ പാടിയും മുഖവുര ആവശ്യമില്ലാത്ത ജന്കീയനാണ് ..കൂടുതല്‍ മെച്ചപ്പെട്ടതും പക്ഷപാത രഹിതവും ആയ ഒരു സാംസ്കാരിക സ്ഥാപനവും ആയി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ മാറ്റി എടുക്കാന്‍ നിങ്ങളുടെ വിലപ്പെട്ട വോട്ടുകള്‍ ശ്രീ രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പാനലിനു തന്നെ നല്‍കണമെന്നും ..അഭ്യര്‍ത്ഥിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ