ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഗാന്ധി

ആല്‍ത്തറയില്‍ തുറന്നു വെച്ച
പുസ്തകം പോലെ ജീവിതം ;
വഴിയാത്രക്കാള്‍ , വാണിഭക്കാര്‍
ചരിത്രകുതുകികള്‍ ,പണ്ഡിതന്മാര്‍
ഓരോതാളും മറിച്ചുനോക്കിയും
അവരുടെ യുക്തിയാല്‍ മറുഭാഷ്യം ചമച്ചും
പുസ്തകം മുഷിഞ്ഞു പോയി
കാലം മഞ്ഞചാര്‍ത്തിയ
പോയകാലത്തിന്റെ വെള്ള പുറംചട്ടയില്‍ 
കാഴ്ചവറ്റിയ ആദ്യവരിയില്‍
ഗാന്ധിയെന്ന പേര് മാത്രം
ഗാന്ധിമാരില്‍ ഏതോ ഒരു ഗാന്ധിയല്ലതു ;
സത്യമന്വേഷിച്ച ജീവിത പരീക്ഷയില്‍ .
നെഞ്ചില്‍ വെടിയുണ്ട പൂജ്യം വരച്ച ,
സ്വപ്നങ്ങളില്‍ ഗ്രാമം മാത്രമുണ്ടായ ഗാന്ധി .




2 അഭിപ്രായങ്ങൾ:

  1. എല്ലാ പുസ്തകത്തിന്റെയും ഗതി ഇത് തന്നെയാണ്.തല വാചകം മാത്രം വായിക്കും പിന്നെ അതുമായി നടക്കും നാട്ടില്‍ കലാപം ഉണ്ടാവും .ഖുര്‍ ആനും ,ഭഗവത് ഗീതയും ,ബൈബിളും ഒരു ഉദാഹരണം

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോ എത്ര ഗാന്ധിമാരാ.......!!

    മറുപടിഇല്ലാതാക്കൂ