കെട്ടിയാടും പരേഡിലല്ലോ രാജ്യതന്ത്രം പട്ടാള ശക്തിയുടെ നെഞ്ചൂക് നാം കണ്ടു തൃപ്തരാവുക
റിപബ്ലിക്ക് ദിനങ്ങള്‍ക്കിടയില്‍ ജ്രഭിച്ചു നില്‍ക്കും കൊടിക്കൂറയ്ക്കുള്ളിലാണ് ദേശഭക്തി
ആയുധശേഖരം ശത്രുവെ കാണിച്ചും ആഞ്ഞു ചവിട്ടിയും ജവാന്റെ കാലില്‍
എന്റെ രാജ്യം സുരക്ഷിതമാണെന്ന ബാലപാഠം പഠിപ്പിച്ചു വിടലാണോരോ പരേഡും
പിണ്ഡം വെച്ച് പടിയടച്ച വൈദേശികര്‍ വിലയിട്ടു നല്‍കിയ ആയുധശേഖരമാണന്റെ രാജ്യശക്തി
മൈക്കിലൂടെ ചെവിയടക്കുമുച്ചതില്‍ സഹോദരത്വം വിളമ്പുന്ന പായസദാനം
ചെങ്കൊട്ടയില്‍ കല്ലുകളിപ്പോള്‍ ചെവി പൊത്തി നില്‍ക്കുകയാണെങ്കിലും
ഓരോ റിപബ്ലിക്കിലും മുഴങ്ങാറൂണ്ട് ദരിദ്ര നിര്‍മാര്‍ജന മിമിക്രി
ടി വി യില്‍ ദേശ ഭക്തിഗാനം റിമോട്ടിനാല്‍ ശബ്ദം നിയന്ത്രിതം
പരേഡ് സ്പോണ്‍സര്‍ ചെയ്യും കമ്പനിയുടെ ഷേവിംഗ് ബ്ലേഡ് വാങ്ങി ദേശഭക്തരാവാന്‍ ആഹ്വാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ