ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, മാർച്ച് 6, ചൊവ്വാഴ്ച

മതേതരത്വ വാദി മതേതരത്വ വാദി

ചില നാമങ്ങള്‍ക്ക് 
നെഞ്ചകത്ത് നന്മയുടെ സുഗന്ധം 
നിറയ്ക്കുന്ന കവിതയായി മാറാന്‍ കഴിയും 
യേശുദേവന്‍: മുഹമ്മദ്‌ നബി" ശ്രീ കൃഷ്ണന്‍ 
ബുദ്ധന്‍: മഹാവീരന്‍: അങ്ങിനെയങ്ങിനെ 
ലോകം ഈ നാമങ്ങളെ ഓര്‍ക്കാതെ 
ഒരു ദിനം പോലും കടന്നു പോകാറില്ല 
കാരണം ഈ പേരുകള്‍ തന്നെ ഒരു മഹാകവ്യമാകുന്നു 
ഈ നാമങ്ങളില്‍ എന്റെ പര്യായവും
ഈ നാമങ്ങളുടെ "കര്‍മത്തില്‍ "
എന്റെ "ക്രിയയും"
ഉണ്ടെന്നരിയുവോന്‍ "കര്‍ത്താവിനോടോട്ടി" നില്‍ക്കും
അവന്‍ മതേതരത്വ വാദിയാകും
ഈ നാമങ്ങളില്‍ ഏതെങ്കിലും ഒന്നിനെ മാത്രം ശരിയെന്നു നിനക്കുവോന്‍
ഭീകരവാധിയോ ഭീരുത്വ വാദിയോ ആകും തീര്‍ച്ച >

3 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട അനില്‍,
    എത്രയോ മഹത്തരമായ ഒരാശയം,ലളിതമായ വരികളില്‍ എഴുതി!
    ഒരു പാട് ഇഷ്ടപ്പെട്ടു. കൂടുതല്‍ ആള്‍ക്കാര്‍ ഈ കവിത വായിക്കട്ടെ!
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങളുടെ അഭിപ്രായത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. അനിലേട്ട ഫോണ്ട് ഒന്ന് ശ്രെദ്ധിക്കു കേട്ടോ......
    ഈ പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യ്....
    താഴെ ഫസിബുക് ലോഗോ കണ്ടില്ലേ......

    മറുപടിഇല്ലാതാക്കൂ