ഈ കുരുമുളക് വള്ളികള്‍ മുത്തശ്ശിയോട് പറഞ്ഞത്
ഞാന്‍ കേട്ടിരുന്നില്ല
എങ്കിലും
എല്ലാ പ്രഭാതങ്ങളിലും ഈ കുരുമുളക് വള്ളി കെട്ടി പിടിച്ചു കയറുന്ന
കവുങ്ങിന് ചുവട്ടില്‍ ഇളം വെയിലേറ്റു
മുത്തശ്ശി
എല്ലാം മറന്നോ ..എന്തോ ഓര്തുകൊണ്ടോ.:
നില്‍ക്കുന്ന കാഴ്ച എന്റെ
കണിയായിരുന്നു
ഉണങ്ങിയാല്‍ വിലവരുന്ന കുരുമുളകും
ചത്തപ്പോള്‍ വില വന്ന മുത്തശ്ശിയും
ഒരേ തൂവല്‍ ചിറകുള്ളവരാനെന്നു
തോന്നിയതേയില്ല
മുത്തശിക്ക് വായ്ക്കരി വെക്കും വരെ ..
പക്ഷെ :
ഇന്നലെ ഞാനത് കണ്ടു
ഒരേ വള്ളിയില്‍..പല നിറങ്ങളില്‍
കുരുമുളക് മണികള്‍
ചിലത് പഴുക്കാതെ പച്ചയില്‍
ചിലത് കാവി നിറത്തില്‍
ചിലത് കട്ടി ചുവപ്പില്‍
എല്ലാം ഒരേ നാഭീ നാളത്തില്‍ നിന്നും
തെറിച്ചു വന്നു കാലമാകാന്‍ കാത്തിരിപ്പാണ്
പക്ഷെ ഉണങ്ങിയാലെ വിലവരൂ
എന്റെ ചത്ത മുത്തശ്ശിയെപോലെ
ഞാന്‍ കേട്ടിരുന്നില്ല
എങ്കിലും
എല്ലാ പ്രഭാതങ്ങളിലും ഈ കുരുമുളക് വള്ളി കെട്ടി പിടിച്ചു കയറുന്ന
കവുങ്ങിന് ചുവട്ടില്‍ ഇളം വെയിലേറ്റു
മുത്തശ്ശി
എല്ലാം മറന്നോ ..എന്തോ ഓര്തുകൊണ്ടോ.:
നില്‍ക്കുന്ന കാഴ്ച എന്റെ
കണിയായിരുന്നു
ഉണങ്ങിയാല്‍ വിലവരുന്ന കുരുമുളകും
ചത്തപ്പോള്‍ വില വന്ന മുത്തശ്ശിയും
ഒരേ തൂവല്‍ ചിറകുള്ളവരാനെന്നു
തോന്നിയതേയില്ല
മുത്തശിക്ക് വായ്ക്കരി വെക്കും വരെ ..
പക്ഷെ :
ഇന്നലെ ഞാനത് കണ്ടു
ഒരേ വള്ളിയില്‍..പല നിറങ്ങളില്‍
കുരുമുളക് മണികള്‍
ചിലത് പഴുക്കാതെ പച്ചയില്‍
ചിലത് കാവി നിറത്തില്‍
ചിലത് കട്ടി ചുവപ്പില്‍
എല്ലാം ഒരേ നാഭീ നാളത്തില്‍ നിന്നും
തെറിച്ചു വന്നു കാലമാകാന്‍ കാത്തിരിപ്പാണ്
പക്ഷെ ഉണങ്ങിയാലെ വിലവരൂ
എന്റെ ചത്ത മുത്തശ്ശിയെപോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ