ദ്രോണാചാര്യ എഞ്ചിനീയറിംഗ് കോളേജ്
മൊത്തം വിദ്യാര്‍ഥികള്‍ നൂറ്റി ആറ്
പാണ്ടു പുത്രര്‍ക്ക് മെരിറ്റില്‍ പ്രവേശനം
കൌരവര്‍ക്കു സംവരണം
മെരിറ്റ് ഉണ്ടായിട്ടും പ്രവേശനമില്ലാതെ
ഏകലവ്യന്‍ വനസ്ഥലികളില്‍ എങ്ങോ
ഗുരുവറിയാതെ വിദൂര പഠനം:
സ്വയം സമര്‍പ്പണം .
ഗുരുവിനു പാണ്ടു പുത്രരോടുള്ള
സ്വജനപക്ഷപാതം എന്ന ആരോപണം
കൌരവ "ജാതി"ക്കാര്‍ക്ക്
അമര്‍ഷത്തിന്റെ തിരയായ് ഉയര്‍ന്നു
ബാക്ക് ബെഞ്ചിലെ തടിയന്‍ ഭീമനെ
കൌരവ പക്ഷം നീന്തല്‍കുളത്തില്‍ മുക്കി
റാഗ് ചെയ്തപ്പോഴും ന്യൂസ് അവറില്‍ ചര്‍ച്ച ആയപ്പോഴും
ഗുരുവിനു മൌനം വൃതതാല്‍ പ്രധിരോധം
ചര്‍ച്ചയില്‍ പങ്കെടുത്ത ചില ധൃതരാഷ്ട്ര മുഖങ്ങളില്‍
ഭീമന്‍ മരിക്കാത്തതിലുള്ള നീരസം വിയര്‍പ്പുറവ തീര്‍ത്തു
ഓരോ വാര്‍ത്തക്കു ആയുസ്സ് നേരത്തോടു നേരമെന്നു
ജനത്തെക്കാള്‍ ഏറെ അറിയുന്നു മാധ്യമ ദൂതന്മാര്‍
അര്‍ജുനന് അമ്പ്യ്തില്‍ ഡോക്ടറേറ്റ്
കിട്ടിയത്ബോര്‍ഡില്‍ സ്വാധീനം ചെലുതിയാണെന്ന്
വിദൂരകോഴ്സ് പഠിച്ച ഏകലവ്യന്റെ ആരോപണം
ഗുരുകുലത്തിന്റെ രെജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുമെന്ന് ശ്രുതി
കോളേജില്‍ ഏകലവ്യന്‍ എന്നാ പേരില്‍
ഒരു വിദ്യാര്‍ഥി ഇല്ലെന്നും ഉണ്ടെന്നും രണ്ടു പക്ഷം
നീ എന്റെ ശിഷ്യനെങ്കില്‍ ഗുരു ദക്ഷിണയായി
നിന്‍ പെരുവിരല്‍ തരികെന്നു ഗുരു
പഠിക്കാത്ത വിദ്യക്ക് വിലയായി
ആചാര്യ കല്പ്പിതം മൂകം
ഒരു പെരുവിരലില്‍ മുറിഞ്ഞു വീണു മണ്ണിലെ
ആദ്യത്തെ കോഴ്സ് ഫീ അതായിരുന്നു
വിദ്യ വിറ്റ കാശിനാല്‍ മണ്ണിതില്‍
പുതിയ ഗോപുരം ഉയരുമ്പോഴോക്കെയും

ഓരോ കൈ തുമ്പിലും കിടന്നു
നിലവിളിക്കാറുണ്ട് ആ പേര് വിരല്‍ ഇപ്പോഴും എപൂഴും
നിലവിളിക്കാറുണ്ട് ആ പേര് വിരല്‍ ഇപ്പോഴും എപൂഴും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ